Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Race

ബൈ​ക്ക് റേ​സിം​ഗി​നി​ടെ അ​പ​ക​ടം; പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യ​ർ​ഥി മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ ബൈ​ക്ക് റേ​സിം​ഗി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. നൈ​തി​ക് കു​മാ​ർ (17) ആ​ണ് ജാ​നേ​ശ്വ​ർ മി​ശ്ര പാ​ർ​ക്കിം​ഗി​ന് സ​മീ​പം ന​ട​ന്ന മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു നൈ​തി​ക്. ജാ​നേ​ശ്വ​ർ മി​ശ്ര പാ​ർ​ക്കിം​ഗി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു. തു​ട​ർ​ന്ന് ഡി​വൈ​ഡ​റി​ലേ​യ്ക്ക് തെ​റി​ച്ച് വീ​ണ നൈ​തി​കി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു.

ഉ‌​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ മ​റ്റൊ​രു ബൈ​ക്കു​മാ​യി കു​ട്ടി​യി​ടി​ച്ചു. സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ആ​ദി​ത്യ ശ്രീ​വാ​സ്ത​വ, ബൈ​ക്ക് യാ​ത്രി​ക​നാ​യ കൃ​ഷ്ണ സിം​ഗ് എ​ന്നി​വ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്തി​യ ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up